- Circular--Fund allotment for little kites IT Club activities click here
- Little_Kites_ Project_Acitivity_plan_Draft_with_G.O click here
- Little KITES Reg Number alloted for Approved Units(Kollam) click here
- സ്കൂളിന് മുന്നില്‍ സ്ഥാപിക്കേണ്ടുന്ന ബോര്‍ഡിന്റെ മാതൃക
![]() |
A |
![]() |
B |

ലിറ്റില്‍ കൈറ്റ്സ് (Little KITEs)ക്ലബ് – അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി : 2018 ഫെബ്രുവരി 24
ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള ‘ലിറ്റില്‍ കൈറ്റ്സ്‘ ക്ലബ്ബ് യൂണിറ്റ് ആരംഭിക്കുന്നതിനായി താത്പര്യമുള്ള സ്‌കൂളുകള്‍ ഫെബ്രുവരി 24 നുള്ളില്‍ http://kite.kerala.gov.in/littlekites എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഹൈടെക് പദ്ധതി നടപ്പിലാക്കുന്ന സ്‍കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) ആരംഭിക്കുന്ന ഐ.ടി. കൂട്ടായ്‌മയാണ് ലിറ്റില്‍ കൈറ്റ്സ്. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒരു ലക്ഷം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ഈ കൂട്ടായ്‌മ ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ഗ്രാഫിക്സ് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിങ്, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടി.വി, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും.
യൂണിറ്റ് അനുവദിച്ച സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ അതത് സ്‌കൂളുകളില്‍ അപേക്ഷ നല്‍കാം. കുട്ടികള്‍ക്കുള്ള അഭിരുചി നിര്‍ണയ പരീക്ഷ മാര്‍ച്ച് 3 ന് രാവിലെ 10 മണിക്ക് നടത്തും.

No comments:
Post a Comment