NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

ഉബുണ്ടു സൂത്രങ്ങള്‍

16. ഒരു സ്ക്രീൻഷോട്ട് മാജിക്
അധ്യാപകർക്ക് പലപ്പോഴും വിഭവനിർമാണവുമായ് ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിലെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കേണ്ടതായി വന്നേക്കാം. സ്ക്രീൻഷോട്ടുകൾ എടുക്കാൻ Print Screen, Shutter, Screenshot, Flameshot (flameshot gui :command line), Spectacle, Kazam, Import command line,  തുടങ്ങിയ ആപ്ലിക്കേഷനുകൾ നമുക്കറിയാം. പക്ഷേ ഇവയെല്ലാം single screenshot കളായാണ് ലഭിക്കുന്നത്. എന്നാൽ  ഒരു പാഠപുസ്തകത്തിലെ മുഴുവൻ ചിത്രങ്ങളുടെയും  സ്ക്രീൻഷോട്ടുകൾ ഒരു ഫോൾഡറിൽ ഒറ്റ ക്ലിക്കിൽ ലഭിച്ചാലോ ! വഴിയുണ്ട്...

    • ബന്ധപ്പെട്ട പാഠപുസ്തകം ഒരു ഫോൾഡറിൽ കോപ്പിചെയ്തിടുക.
    • ഫോൾഡർ തുറന്ന് ഒഴിഞ്ഞ സ്ഥലത്ത് Right click ചെയ്ത്  Open in Terminal ക്ലിക് ചെയ്യുക.
    • ടെർമിനൽ ജാലകത്തിൽ pdftohtml എന്ന് ടൈപ്പ് ചെയ്യുക. ( കമാന്റ് space ഇല്ലാതെ)
    • Space കീ അമർത്തിയശേഷം  Tab കീ പ്രസ് ചെയ്യുക.
    • എന്റർ അമർത്തുക.
ഇതോടെ ആ പാഠപുസ്തകത്തിലെ എല്ലാ ചിത്രങ്ങളും ആ ഫോൾഡറിൽ വന്നിട്ടുണ്ടാകും. ഈ പറഞ്ഞ ക്രമത്തിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ആ ഫോൾഡറിൽ ഒരു ഫയൽ മാത്രമേ കാണാവൂ..
Kiteboard, PhotoGalore തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പ്രയോജനപ്പെടുത്താം

----------------------------------------- 15. Powerful screenshot software - Flameshot
ഓപ്പൺ സോഴ്‌സ് സ്‌ക്രീൻഷോട്ട് സോഫ്റ്റ്‌വെയറുകളിൽ വളരെ ശക്തവും എന്നാൽ ഉപയോഗിക്കാൻ  ലളിതവുമായ ഒരു സോഫ്റ്റ്‌വെയറാണ് Flameshot
To install Flameshot, simply use the following command:
sudo apt update
sudo apt install snapd
sudo snap install flameshot

Application --> Graphics --> Flameshot(Snappy Edition) എന്ന് ക്ലിക്ക് ചെയ്യുമ്പോൾ Flameshot ന്റെ ഒരു ഐക്കൺ മുകളിലെ പാനലിൽ വരും. അതിൽ ക്ലിക്ക് ചെയ്ത് Take Screenshot ഓപ്ഷൻ കൊടുക്കുക. അപ്പോൾ കഴ്സർ + ആകൃതിയിലാവും. ആവശ്യമായ ഏരിയ ഡ്രാഗ് ചെയ്തെടുക്കുക. ഡ്രാഗ് ചെയ്ത ഏരിയ വീണ്ടും വലുതാക്കാനോ ചെറുതാക്കാനോ സാധിക്കും. ഡ്രാഗ് ചെയ്ത ഏരിയക്ക് ചുറ്റുമായ് ഒട്ടനവധി ടൂളുകൾ കാണാവുന്നതാണ്.

Freehand drawing, Lines, Arrows, Boxes, Circles, Highlighting, Blur തുടങ്ങിയവ.  ഒരു ഡോക്കുമെന്റിൽ അമ്പടയാളം ചേർക്കാനും, ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും, ഒരു ഭാഗം മങ്ങിയതാക്കാനും (ഒരു ഏരിയ  പിക്‌സലേറ്റ് ചെയ്യുക), Text ടൂൾ ഉപയോഗിച്ച് ഒരു വാചകം ടൈപ്പ് ചെയ്ത് ചേർക്കുക, Pencil ടൂൾ ഉപയോഗിച്ച്  വരയ്ക്കുക, (മൗസ് വീൽ സ്ക്രോൾ ചെയ്ത് വരയുടെ വിഡ്‍ത് കൂട്ടാവുന്നതാണ്) ദീർഘചതുരം/വൃത്താകൃതിയിലുള്ള  ബോർഡർ ചേർക്കുക, വർദ്ധിച്ചുവരുന്ന കൗണ്ടർ നമ്പർ ചേർക്കുക (add an incrementing counter number), സോളിഡ് കളർ ബോക്‌സ് ചേർക്കുക എന്നി പ്രവർത്തനങ്ങൾ ഫ്ലേംഷോട്ടിന്റെ ബിൽറ്റ്-ഇൻ എഡിറ്റിംഗ് ടൂളുകൾക്കൊണ്ട് ചെയ്യാൻ സാധിക്കം.  Space Key അമർത്തിയാൽ Side panel ദൃശ്യമാകും. Right click ചെയ്താൽ Color picker ലഭിക്കും.  Escape അമർത്തി പുറത്ത് കടക്കാം.
സ്ക്രീൻഷോട്ടെടുത്ത് അതിൽതന്നെ ആവശ്യമായ എഡിറ്റിംങ്ങുകൾ നടത്താമെന്നുള്ളതാണ് ഈ സോഫ്റ്റ്‍വെയറിന്റെ ഏറ്റവും വിയ പ്രത്യേകത. ഷട്ടർ സോഫ്റ്റ്‍വെയറിന് സമാനമായി ഇമേജിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ആശയവ്യക്തത കൈവരിക്കുന്നതിനും സാധിക്കും.

    • ഫ്ലേംഷോട്ട് ഉപയോഗ്ച്ചെടുത്ത  സ്‌ക്രീൻഷോട്ടുകൾ മറ്റുള്ളവരുമായി എളുപ്പത്തിൽ പങ്കിടുന്നതിന് ക്ലൗഡിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
    • ഫ്ലേംഷോട്ടിലെ Copy ബട്ടൺ ഉപയോഗിച്ച് ക്പ്ചർ ഏരിയ കോപ്പി ചെയ്ത് നേരിട്ട് LibreOffice Writer ലോ മറ്റോ പേസ്റ്റ് ചെയ്യാനാവും.
    • Save screenshoot to a file ഉപയോഗിച്ച്  സ്‌ക്രീൻഷോട്ടുകൾ സേവ് ചെയ്യാം.

-------------------------------------------------------------------

14.ഒരു ഫോല്‍ഡറിലുള്ള കളര്‍ ഫോട്ടോകളെ ഒരുമിച്ച് Black & White ആക്കിമാറ്റാം 

അതിനായി ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക
mogrify -type Grayscale * . *
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആയത് ഫോള്‍ഡര്‍ തുറന്നു പരിശോധിക്കുക.Grayscale കഴിഞ്ഞ് Star Dot Star ആണ്. Star കഴിഞ്ഞ് space ഇല്ല
 

-------------------------------------------------------------------

13.Generate Random/Dummy Text in LibreOffice Writer
Follow the below steps:

  • Open a blank document in Writer.
  • Type this text: dt
  • Then press function key F3.

12.Worksheet Special... How to draw curves in LibreOffice Writer


11.K D E Connect ..ഫയല്‍ ട്രാന്‍സ്ഫര്‍ (file transfer) ഇനി എളുപ്പത്തില്‍ നടത്താം..മാത്രമല്ല ..മാത്രമല്ല ഒട്ടനവധി മറ്റു സൗകര്യങ്ങളും...

10. ഉബുണ്ടു 18.04 ലെ വെബ് ബ്രൗസറുകൾ
നന്ദി, കൈറ്റ് പത്തനംതിട്ട.

ഉബുണ്ടു 18.04 ലെ വെബ് ബ്രൗസറുകളെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു കൊള്ളൂ....

ഉബുണ്ടു 18.04 ലെ വെബ് ബ്രൗസറുകൾ


9. യൂട്യൂബ് വിശേഷങ്ങള്‍
നന്ദി, കൈറ്റ് പത്തനംതിട്ട.

യൂ ട്യൂബിനെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു കൊള്ളൂ....
ചില യൂട്യൂബ് വിശേഷങ്ങള്‍

8. LiberOffice Writer ല്‍  watermark നിര്‍മ്മിക്കാം

18.04 ലെ ഓഫീസ് പാക്കേജിലെ LiberOffice Writer ല്‍ നിന്നുകൊണ്ട് ഒരു ഡോക്കുമെന്റില്‍ വാട്ടര്‍മാര്‍ക്കുകള്‍ നിര്‍മ്മിക്കാം. Format > Watermark ക്രമത്തില്‍ Watermark ജാലകത്തിലെത്തുക. Text എന്നിടത്ത് പേജില്‍ വാട്ടര്‍മാര്‍ക്കായി വരേണ്ട ടെസ്റ്റ് നല്‍കുക. Angle ടാബില്‍ ടെക്സ്റ്റ് എത്ര ഡിഗ്രി ചരിയണമെന്നും, Transparency എത്ര ശതമാനം വേണമെന്ന് തൊട്ടടുത്ത ടാബിലും നല്‍കാം. ഇഷ്ടപ്പെട്ട കളറും നല്‍കി OK പറയുന്നതോടെ പേജില്‍ വാട്ടര്‍മാര്‍ക്ക് നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു. നല്‍കിയ വാട്ടര്‍മാര്‍ക്ക് കളയാന്‍ CTRL or SHIFT കീ അമര്‍ത്തി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തോളു..

7. PDF ഡോക്കുമെന്റുകളെ സ്‍പ്ലിറ്റ് ചെയ്യുന്ന വിധം 

PDF ഡോക്കുമെന്റുകളെ സിംഗിള്‍ പേജുകളായി മാറ്റുന്നതിന് ധാരാളം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.വളരെ ലളിതമായി ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് pdftk. ഇത് ഉബണ്ടു 18.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി 
  • ടെര്‍മിനനില്‍ sudo snap install pdftk എന്ന് ടൈപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 
  • തുടര്‍ന്ന് സ്‍പ്ലിറ്റ് ചെയ്യേണ്ട ഡോക്കുമെന്റിനെ ഒരു ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. 
  • ഫോള്‍ഡറിലെ empty സ്പെയ്സില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open in Terminal സെലക്ട് ചെയ്യുക.
  • അവിടെ pdftk filename.pdf burst എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. 
എല്ലാം സിംഗിള്‍ ഫയലുകളായിട്ടുണ്ടാകും. pdftk എന്നതിനു ശേഷം സ്‍പ്ലിറ്റ് ചെയ്യേണ്ട ഫയലിന്റെ പേരാണ് നല്‍കേണ്ടത്. ഈ പ്രവര്‍ത്തനത്തിലൂടെ ഒരു പി.ഡി.എഫ് പുസ്തകത്തെ പല പേജുകളായി മാറ്റാം.

6. ഒന്നിൽ കൂടുതൽ പേജുകളുള്ള ഫയലുകൾ സ്കാൻ ചെയ്ത് ഒറ്റ ഫയൽ ആക്കുന്നതിന്

ഓരോ പേജ് ആയി സ്കാൻ ചെയ്ത് JPG ഫയലുകളായി ഒരു ഫോൾഡറിൽ സേവ് ചെയ്യുക. തുടർന്ന് ആ ഫോൾഡറിനുള്ളിൽ ഒഴിഞ്ഞ പ്രതലത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു ടെർമിനൽ എടുത്ത് convert *.jpg filename.pdf എന്ന് ടൈപ്പ് ചെയ്ത് enter അമർത്തുക.

5. ഇങ്ക്സ്കേപ്പും ക്യൂആര്‍ കോഡും

ഇപ്പോള്‍ ഡിജിറ്റൽ ലോകത്ത് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണല്ലോ QR Code. ദിനപത്രങ്ങളിലും, മാസികകളിലും, പാഠപുസ്കകങ്ങളിലുമെല്ലാം ക്യൂആര്‍ കോഡ് കാണാം. സാധാരണയായി ഓണ്‍ലൈനില്‍ നിന്നാണ് മിക്കവരും ക്യൂആര്‍ കോഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സൗകര്യമില്ലാതെതന്നെ ഇങ്ക്സ്കേപ്പില്‍ ക്യൂആര്‍ കോഡ് നിര്‍മ്മിക്കാം.
  • അതിനായ് Inksape തുറക്കുക 
  • Extensions --> Render --> Barcode --> QR Code തുറക്കുക. 
  • തുറന്ന് വരുന്ന ജാലകത്തില്‍ Text എന്ന ഭാഗത്ത് കോഡ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക. 
  • ജാലകത്തിന്റെ ചുവടെയുള്ള Apply ക്ലിക്ക് ചെയ്യുമ്പോള്‍ Inksape ക്യാന്‍വാസില്‍ അതിന്റെ കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. 
ഉദാഹരണമായി kitekollam.blogspot.com എന്ന് Text എന്ന ഭാഗത്ത് ടൈപ്പ് ചെയ്തുനോക്കു...

4. ഒരു PDF പേജില്‍നിന്നും നമുക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കാനും വേണ്ടത് ടൈപ്പ്ചെയ്തിടാനും

ഒരു PDF പേജില്‍നിന്നും നമുക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കാനും വേണ്ടത് ടൈപ്പ്ചെയ്തിടാനും സാധിക്കും.
  • പി ഡി എഫ് ഫയലിനെ open with xournalല്‍ തുറക്കുക. 
  • Eraser ടൂള്‍ സെലക്ട് ചെയ്യുക. <tr>
        <th>Month</th>
        <th>Savings</th>
      </tr>
തുടര്‍ന്ന് Tools --> Eraser Options-->Whiteouts എനേബിള്‍ ചെയ്തതിനുശേഷം ആവശ്യമില്ലാത്ത ഭാഗം മായിച്ചുകളയാം. ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യുകയുമാവാം.

3. Mobile ല്‍ ബ്രൗസറില്‍ (Chrome) തുറന്നു വെച്ച ഒരു പേജ് PDF ആക്കി മാറ്റാന്‍.

ബ്രൗസറിന്റെ വലതു ഭാഗത്ത് മുകളിലായി കാണുന്ന 3 dots ല്‍ ക്ലിക്ക് ചെയ്ത് Share ഓപ്ഷന്‍ --> Print --> Pdf ഐക്കണില്‍ ക്ലിക്ക് ചെയ്യുക.-->Save ചെയ്യുക. 

2. To expand cell contents to multiple CELLS


You can expand cells that contain comma separated values (CSV) into multiple cells in the same row.

For example, cell A1 contains the comma separated values 1,2,3,4, and cell A2 contains the text A,B,C,D.


  1. Select the cell or cells that you want to expand.
  2. Choose Data - Text to Columns.
    You see the Text to Columns dialog.
  3. Select the separator options. The preview shows how the current cell contents will be transformed into multiple cells.


1.pdftk ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

To install , connect to internet then,
sudo snap install pdftk 
Then put all PDFs in a folder Right click on that folder and open in terminal and issue following command
pdftk *.pdf output All_in_one.pdf 
All pdf will be merged into All_in_one.pdf

No comments:

Post a Comment