NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

Saturday 16 May 2020

പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സിലൂടെ

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം നാളെ (മെയ് 14 – വ്യാഴാഴ്ച) മുതല്‍ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30നുമാണ് പരിശീലനം തുടങ്ങുന്നത്.

   
 'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആദ്യ ക്ലാസെടുക്കുന്നു

പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്തെ സ്കൂള്‍ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി സംസാരിക്കുന്നു

ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. ബി.ഇക്ബാല്‍

ഡോ. എലിസബത്ത്

ഡോ. അമര്‍ ഫെറ്റില്‍


ഡോ. മുഹമ്മദ് അഷീല്‍ 

വെള്ളിയാഴ്ച്ച രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥ്
വിവരവിനിമയ സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തെക്കുറിച്ച് കെ. അന്‍വര്‍ സാദത്തു്
ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ. പി.കെ. ജയരാജ് (part-1)
ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകള്‍ ഡോ. പി.കെ. ജയരാജ് (part-2)


മൂന്നാം ദിനമായ തിങ്കളാഴ്ച (മെയ് 18) രാവിലെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്‍മുറിയെക്കുറിച്ച് ഡോ. ഇ.കൃഷ്ണന്‍, എം.കുഞ്ഞബ്ദുള്ള, രവികുമാര്‍ ടി.എസ് എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി അരവിന്ദാക്ഷന്‍, പ്രൊഫ.കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമന്‍ എന്നിവര്‍ ക്ലാസെടുക്കും.
ചൊവ്വാഴ്ച്ച രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകള്‍ (അജി.ഡി.പി), ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം (സാം.ജി.ജോണ്‍) എന്നീ സെഷനുകളും ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ.ടി.പി. കലാധരന്‍), കുട്ടികളുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാനും സഹിതവും (ഡോ. എം.പി. നാരായണനുണ്ണി) ക്ലാസുകള്‍ നടക്കും.
ബുധനാഴ്ച രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷന്‍ യൂസഫ് കുമാര്‍, ജി.പി ഗോപകുമാര്‍, പുഷ്പാംഗദന്‍ എന്നിവര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് "പഠനത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും" എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടര്‍ന്ന് സംശയ നിവാരണവും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാന്‍ ഐ.എ.എസ്, കെ. ജീവന്‍ ബാബു ഐ.എ.എസും അവതരിപ്പിക്കും.

No comments:

Post a Comment